കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ബഹു: എം പി വി കെ ശ്രീകണ്ഠൻ നിർവഹിച്ചു. സ്കൂൾ മാനേജർ യു കൈലാസമണി, പി ടി എ പ്രസിഡന്റ് വി നാഗരാജ്, പ്രിൻസിപ്പൽ വി കെ രാജേഷ്, പ്രധാനാധ്യാപിക ആർ. ലത, കൗൺസിലർമാരായ സജിത, ജയലക്ഷ്മി, സീനിയർ അദ്ധ്യാപിക പി ലത, സ്റ്റാഫ് സെക്രട്ടറി കെ വി നിഷ എന്നിവർ പ്രസംഗിച്ചു.
നവാഗതരായ കുട്ടികളെ സ്വീകരിച്ചു കൊണ്ട് സ്കൂൾ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കിക്ക് ബോക്സിങ് മൽസരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്.അജയ്കൃഷണൻ, ആദിത്യൻ S എന്നീ വിദ്യാർഥികളെ വി കെ ശ്രീകണ്ഠൻ സദസ്സിൽ വെച്ച് ആദരിച്ചു.

No comments:
Post a Comment