Letter from Education Minister
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനു വേണ്ടി ഈ അവധിക്കാലത്ത് വീട്ടിൽ
നിന്ന് പുറത്തിറങ്ങാൻ നിങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ
വകുപ്പ് 'അക്ഷരവൃക്ഷം' പദ്ധതി നടപ്പിലാക്കിയത്. കൃഷ്ണേന്ദു അയച്ചു തന്ന രചന വളരെ
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. കൃഷ്ണേന്ദു ന്റെ രചന പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരം
ഇന്നു നമ്മുടെ ബഹു.മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വ്യക്തിശുചിത്വത്തിന്റെയും
പരിസ്ഥിതി സംരക്ഷണത്തിന്റെയും രോഗപ്രതിരോധ ത്തിന്റെയും പ്രാധാന്യത്തെ
സംബന്ധിച്ച് പാഠപുസ്തകങ്ങളിലൂടെ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. കേവലം അറിവ്
എന്നതിലുപരി ഇക്കാര്യങ്ങളെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറണം എന്ന്
ഈ അവധിക്കാലത്ത് നിങ്ങൾക്ക് നേരിൽ മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുമെന്ന്
വിശ്വസിക്കുന്നു. തെളിമയാർന്ന ലക്ഷ്യബോധത്തോടെ ഇനിയും എഴുതണം; നന്നായി
വായിക്കണം; പ്രകൃതിയെ പഠിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്നേഹപൂർവ്വം
No comments:
Post a Comment