news

SSLC പരീക്ഷ മാർച്ച് 5-ന് ആരംഭിക്കും. പരീക്ഷകൾ മാർച്ച് 30-ന് അവസാനിക്കും , ഹയർ സെക്കൻഡറി (HSS) ഒന്നാം വർഷ പരീക്ഷ മാർച്ച് 5 -ന് ആരംഭിക്കും, രണ്ടാം വർഷ പരീക്ഷ മാർച്ച് 6, ന് ആരംഭിക്കും for more details visit official site ..........

TO DAY

നവംബർ 1 - കേരളപ്പിറവി ദിനം - 5 - സുനാമി ബോധവൽക്കരണ ദിനം - 9 - ദേശീയ നിയമസേവനദിനം -10 - ദേശീയ ഗതാഗതദിനം - 11 - ദേശീയ വിദ്യാഭ്യാസദിനം - 12 - ദേശീയ പക്ഷി നിരീക്ഷണദിനം - 14 - ദേശീയ ശിശുദിനം , ലോക പ്രമേഹദിനം - 19 - ലോക ടോയ്‌ലറ്റ് ദിനം , പുരുഷദിനം , പൗരാവകാശദിനം -20 - ലോക ഫിലോസഫി ദിനം -21 - ലോക ടെലിവിഷൻ ദിനം - 24 - എൻ.സി.സി. ദിനം - 25 - ലോക പരിസ്ഥിതി സംരക്ഷണദിനം - 26 - സ്ത്രീധനവിരുദ്ധ ദിനം ,- ദേശീയ നിയമ ദിനം -30 - പഴശ്ശിരാജാ ചരമദിനം, ലോക കമ്പ്യൂട്ടർ സുരക്ഷാദിനം ....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Saturday, 18 April 2020

"കരുത്തോടെ നേരിടാം   കോറോണയെ..." 
•••••••••••••••••••••••••••••
ലോകമാകെ ഭീതിയിലാഴ്ത്തി 
നൂറ്റാണ്ടിലെ 'ഭീകരൻ' 
കണ്ണിനു കാണാ 'ഭീകരൻ'
മരണം വിതച്ചു നിർദയം 
ജീവനുകൾ പൊലിയുന്നു...

ശാസ്ത്രം അറിഞ്ഞു , 
ഇത് 
മഹാമാരിയാം
 കോറോണയെന്ന്.....

മൂടികെട്ടിയ 
മുഖങ്ങളായി മാറി ...
മനുഷ്യർ...
ഗൃഹങ്ങളിൽ ഇരുന്ന്
തമ്മിൽ അകന്നു നാം , 
നാളെ ഒരുമിക്കാൻ.....
കൈ രണ്ടും കഴുകി നാം 
മഹാമാരിയെ
 തുടച്ചുനീക്കാനായ്....

ഒറ്റപ്പെട്ട നേരത്ത് , 
ഒരുമയോടെ മുന്നേറാം...
പ്രാർത്ഥനയിലാണ്ട 
പലദിനങ്ങൾ ....

ഗൃഹങ്ങളിൽ
 സമയം തള്ളി നീക്കുമ്പോൾ 
ഓർത്തു 
ആ നിമിഷം !
പതിനായിരങ്ങൾ
 ജീവനുവേണ്ടി 
പോരാടുന്നുണ്ടെന്ന്..

പ്രാർത്ഥനയും കരുത്തലുമായി 
ഇനിയെത്ര നാൾ... ?

കൂപ്പുകയ്യോടെ നന്ദി...!
വെള്ളകുപ്പായത്തിനുള്ളിലെ .....
കനിവിന്റെ 
ഹൃദയങ്ങൾക്ക് ...
സ്നേഹത്തിന്റെ 
മാലാഖമാർക്ക്...
കാക്കിക്കുളളിലെ കാവൽ വിളക്കുകൾക്ക്....

അല്ലയോ മഹാമാരിയെ......., 
ഈ ലോകത്തു നീയിനിയും നാശം വിതക്കും മുൻപ് അതിജീവിക്കും 
ഞങ്ങൾ .....

ലക്ഷോപലക്ഷങ്ങൾ മനസ്സാൽ
ഒത്തുചേർന്ന് ,അകന്നുനിന്ന്,
കരങ്ങൾ കഴുകി , 
നിയമപാലകരായി ..., 
കരുത്തോടെ മുന്നേറാം .....
മഹാവിപത്തായ കൊറോണയെ.....

°°°°°°°°°°°°°°°°°°°°°°°°
                  
        നന്ദന.കെ
 Plus One Science കർണ്ണകയമ്മൻ ഹൈയർ സെക്കൻ്റെറി സ്കൂൾ മൂത്താന്തറ ,പാലക്കാട്

No comments:

Post a Comment