കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം ഇന്ദ്രിയം കൈറ്റ് മാസ്റ്റർ ട്രൈനറായ ലിവിൻ പോൾ റിലീസ് ചെയ്തു. ചിത്രത്തിൽ അഭിനയിച്ച ശ്രീശാന്ത്, അജ്മൽ ,വിഗ്നേഷ്, ശ്രീരാഗ് , നന്ദു കൃഷ്ണ എന്നിവർക്കും എഡിറ്റിംഗ് ,നിർമ്മാണം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ച എല്ലാ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും പ്രധാന അധ്യാപിക കെ വി നിഷ ആശംസകൾ നേർന്നു.
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ നടത്തി. 30 അമ്മമാരാണ് ക്ലാസിൽ പങ്കെടുത്തത് . ഇമെയിൽ അയക്കുന്നതിനും, പോസ്റ്റർ തയ്യാറാക്കുവാനും, അനിമേഷൻ, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് എന്നിവയെക്കുറിച്ചും ക്ലാസ്സുകൾ നൽകി . ഇന്ന് നടക്കുന്ന സൈബർ ക്രൈമുകളെ കുറിച്ച് ബോധവാന്മാരായിരിക്കുവാൻ സൈബർ സെക്യൂരിറ്റി ക്ലാസുകളും കൈറ്റ്സ് വിദ്യാർത്ഥികളായ വൈഷ്ണവി , ഹരിപ്രസാദ് ,മണികണ്ഠൻ ,സഞ്ജയ് കൃഷ്ണ ,അയ്യപ്പൻ, വൈഷ്ണവ്, വൈശാഖ് സുരേഷ് എന്നീ വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ നടന്നു
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ 2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു . കൈറ്റ് മാസ്റ്റർ ട്രെയിനറായ ലിവിൻ പോൾ ആണ് ക്യാമ്പ് നയിച്ചത്.
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി സംഗമം നടത്തി. വിദ്യാർത്ഥികൾ കൈറ്റ് പ്രസ്ഥാനത്തിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന കഴിവുകളെ കുറിച്ചും . അവർ സമൂഹത്തിലും വിദ്യാലയത്തും ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും , ചുമതലകളെ കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയിനർ ലിവിൻ പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു മാർഗ്ഗനിർദ്ദേശം നൽകി . പ്രധാനാധ്യാപിക കെ വി നിഷ കഴിഞ്ഞവർഷം കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലും , സമൂഹത്തിലും ചെയ്തുവന്ന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കളെ അറിയിച്ചുകൊണ്ട് വിദ്യാർത്ഥികളെ പ്രശംസിച്ചു .
സംസ്ഥാനതലം എ ഗ്രേഡ് വാങ്ങിയ കർണ്ണകയമ്മൻ ഹയർ സെക്കൻഡറിയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വൈഷ്ണവി പ്രസന്റേഷൻലൂടെ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു .
സൈബർ സെക്യൂരിറ്റിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ ഹരി പ്രസാദ് മണികണ്ഠൻ എന്നീ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കു വേണ്ടി അവതരിപ്പിച്ചു .
സമഗ്ര പോർട്ടൽ എജുക്കേഷൻ റിസോഴ്സ് വെബ്സൈറ്റിനെ കുറിച്ചും, അതിൽനിന്നും കുട്ടികൾക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന വർക്ക്ക്ഷീറ്റുകൾ, ക്വസ്റ്റ്യൻ പേപ്പറുകൾ, ടെക്സ്റ്റ് ബുക്ക് പഠനത്തിനു വേണ്ട വീഡിയോ , പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ഒരു ബോധവൽക്കരണം രക്ഷിതാക്കൾക്ക് നൽകി.







No comments:
Post a Comment