പാലക്കാട്: കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ആർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റോബോ ഓണം കാഴ്ചയിൽ, ടെക് തോണിയും റോബോ ഗജയും കുട്ടികളിൽ വൈജ്ഞാനിക താല്പര്യമുള്ളവർത്തുവാൻ പര്യാപ്തമായിരുന്നു. പൊതുവിദ്യാലയത്തിൽ നടത്തിവരുന്ന ഇത്തരത്തിലുള്ള റോബോട്ടിക് പ്രവർത്തനങ്ങളെ DEO ശ്രീ ആസിഫ് അലി KAS, AEO ശ്രീ രമേശ് പാറപ്പുറത്ത് എന്നിവർ പ്രശംസിക്കുകയും വളർന്നുവരുന്ന ഇത്തരത്തിലുള്ള ന്യൂജൻ ടെക്കികളെ ഭാവി തലമുറയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ട് ഇതിന്റെ പുറകിൽ പ്രവർത്തിച്ച ശരൺ ശങ്കർ, സഞ്ജയ് കൃഷ്ണ, അഭിരാജ് എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

No comments:
Post a Comment