TO DAY

മേയ് 1 - മേയ്‌ ദിനം , 2 - ലോക ട്യൂണ ദിനം ,3 -പത്രസ്വാതന്ത്ര്യദിനം - ലോക സൗരോർജ്ജദിനം ,6 - ലോക ആസ്ത്മാ ദിനം , 8 - ലോക റെഡ്ക്രോസ് ദിനം , 10 - ലോക ദേശാടനപ്പക്ഷി ദിനം ,11 - ദേശീയ സാങ്കേതിക ദിനം , 12 - ആതുര ശുശ്രൂഷാ ദിനം ,13 - ദേശീയ ഐക്യദാർഡ്യദിനം , 14 - മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ) , 15 -അന്താരാഷ്ട്ര കുടുംബദിനം , 16 - സിക്കിംദിനം , 17 - ലോകവിദൂര വാർത്താവിനിമയദിനം ,21 - ഭീകരവാദവിരുദ്ധ ദിനം , 22 - ജൈവ വൈവിധ്യദിനം ,24 - കോമൺവെൽത്ത് ദിനം , 27 - നെഹ്രുവിന്റെ ചരമ ദിനം , 28 - അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം , 29 - മൗണ്ട് എവറസ്റ്റ് ദിനം , 31 - ലോക പുകയില വിരുദ്ധദിനം ....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

e-MAGAZINE

 
 
 
 
 
 







"കരുത്തോടെ നേരിടാം   കോറോണയെ..." 
•••••••••••••••••••••••••••••
ലോകമാകെ ഭീതിയിലാഴ്ത്തി 
നൂറ്റാണ്ടിലെ 'ഭീകരൻ' 
കണ്ണിനു കാണാ 'ഭീകരൻ'
മരണം വിതച്ചു നിർദയം 
ജീവനുകൾ പൊലിയുന്നു...

ശാസ്ത്രം അറിഞ്ഞു , 
ഇത് 
മഹാമാരിയാം
 കോറോണയെന്ന്.....

മൂടികെട്ടിയ 
മുഖങ്ങളായി മാറി ...
മനുഷ്യർ...
ഗൃഹങ്ങളിൽ ഇരുന്ന്
തമ്മിൽ അകന്നു നാം , 
നാളെ ഒരുമിക്കാൻ.....
കൈ രണ്ടും കഴുകി നാം 
മഹാമാരിയെ
 തുടച്ചുനീക്കാനായ്....

ഒറ്റപ്പെട്ട നേരത്ത് , 
ഒരുമയോടെ മുന്നേറാം...
പ്രാർത്ഥനയിലാണ്ട 
പലദിനങ്ങൾ ....

ഗൃഹങ്ങളിൽ
 സമയം തള്ളി നീക്കുമ്പോൾ 
ഓർത്തു 
ആ നിമിഷം !
പതിനായിരങ്ങൾ
 ജീവനുവേണ്ടി 
പോരാടുന്നുണ്ടെന്ന്..

പ്രാർത്ഥനയും കരുത്തലുമായി 
ഇനിയെത്ര നാൾ... ?

കൂപ്പുകയ്യോടെ നന്ദി...!
വെള്ളകുപ്പായത്തിനുള്ളിലെ .....
കനിവിന്റെ 
ഹൃദയങ്ങൾക്ക് ...
സ്നേഹത്തിന്റെ 
മാലാഖമാർക്ക്...
കാക്കിക്കുളളിലെ കാവൽ വിളക്കുകൾക്ക്....

അല്ലയോ മഹാമാരിയെ......., 
ഈ ലോകത്തു നീയിനിയും നാശം വിതക്കും മുൻപ് അതിജീവിക്കും 
ഞങ്ങൾ .....

ലക്ഷോപലക്ഷങ്ങൾ മനസ്സാൽ
ഒത്തുചേർന്ന് ,അകന്നുനിന്ന്,
കരങ്ങൾ കഴുകി , 
നിയമപാലകരായി ..., 
കരുത്തോടെ മുന്നേറാം .....
മഹാവിപത്തായ കൊറോണയെ.....

°°°°°°°°°°°°°°°°°°°°°°°°
                  
        നന്ദന.കെ
 Plus One Science കർണ്ണകയമ്മൻ ഹൈയർ സെക്കൻ്റെറി സ്കൂൾ മൂത്താന്തറ ,പാലക്കാട്



by NAFLA PLUS ONE COMMERCE






GOVIND PLUS TWO SCIENCE (IN  A TV SHOW)
























 














No comments:

Post a Comment